10:16am 25 May 2026
NEWS
ദേശീയ ​ഗാനത്തിന് പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിൽ പ്രതിഷേധിച്ച് തമിഴ്നാട് ​ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

06/01/2025  01:03 PM IST
nila
ദേശീയ ​ഗാനത്തിന് പകരം  തമിഴ് തായ് വാഴ്ത്ത് ആലപിച്ചതിൽ പ്രതിഷേധിച്ച് തമിഴ്നാട് ​ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിൽ പ്രതിഷേധിച്ചാണ് ​ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയത്. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് രാജ്ഭവൻ ആരോപിച്ചു. 

സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ചാണ് ഗവർണർ ആർ എൻ രവിയെ നിയമസഭയിലേക്ക് സ്വീകരിച്ചത്. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കുകയായിരുന്നു. അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. 

'ഇന്ന് തമിഴ്‌നാട് നിയമസഭയിൽ വച്ച് ഭാരതത്തിൻ്റെ ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയ​ഗാനം ആലപിക്കേണ്ടതുണ്ട്'- രാജ്ഭവൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img